Friday 9 November 2012

ടെങ്ങി പനിയില്‍ നിന്നും രക്ഷനേടാം .................



ടെങ്ങി പനിയില്‍ നിന്നും  രക്ഷനേടാം ..................



nattusamsaram.blogspot.in:
"കൊപ്പയാടിക്കാരെ  ഞങ്ങള്‍ക്ക് പിടിക്കില്ല കേട്ടോ......"


 
വളരെ വിധക്തമയി ഒരു വിശകലനമം നടത്താനൊന്നും എനിക്ക് അറിയുകേല എന്നാലും  “സ്വതന്ത്ര വിജ്ഞാനകോശം“ മായ വിക്കിപീഡിയയില്‍ നിന്നും കുറച്ചു ഇവിടെ കുറിക്കാം .....
അതിനും മുന്‍പു ഒരു ഓര്‍മപെടുത്തല്‍ .............

വാക്സിൻ നിലവിലില്ല.

ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല. രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കുവാനായി ഹൃദ്രോഗികൾക്കും മറ്റും നൽകിവരുന്ന ആസ്പിരിൻ പോലെയുള്ള ഔഷധങ്ങൾ രോഗബാധിതർ ഉപയോഗിക്കാൻ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം. ഡെങ്കിപ്പനി ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ വരുംവർഷങ്ങളിൽ പൊതുജനാരോഗ്യ സംവിധാനം കൂടുതൽ ജാഗരൂകമാക്കേതുണ്ട്

പക്ഷെ ആയുര്‍വേദം മുന്നിലുണ്ട് ..................

അതെ വാക്സിൻ പോലും നിലവില്‍ ഇല്ല ആലോപതിയില്‍ ....സാധാരണയായി കണ്ടുവരുന്ന രക്തത്തിലെ RBC കൌണ്ട് കുറവ് നികത്താന്‍  ആയുര്‍വേധതില്‍ കുറച്ചു വഴികള്‍ ഒണ്ടു പക്ഷെ നമ്മളില്‍ പലര്‍ക്കും അതു അറിയില്ല എന്നതാണ് വാസ്തവം....

ഇനി RBC കൌണ്ട് കുറവ് എന്ന് ഡോക്ടര്‍ മാര്‍ പറഞ്ഞു 
കഴിയിമ്പോള്‍എങ്കിലും ഇതൊന്നു ഓര്‍ക്കുക ....

ഇവ പുരാതന  കേട്ടറിവുകള്‍ ആണ് ...
വളരെ ആളുകള്‍ക്ക് ഭലം കണ്ടിട്ടുണ്ട് .....

1)     ചീലാന്നി ഉടെ പഴുത്ത ഇല
ചീലാന്നി ഉടെ പഴുത്ത ഇല വെള്ളം ഇട്ടു കുടിക്കുക (3 നേരം)

2)  പപ്പായ ഉടെ തിളിര്‍ ഇല
പപ്പയുടെ  തിളിര്‍ ഇല മഷി പോലെ അരച്ചു 3 നേരം കുടിക്കുക.

3)  മാതളം ജ്യൂസ്‌
മാതളം ജ്യൂസ്‌ അടിച്ചു കുടിക്കുന്നതും നന്ന്‌ ......

[ഈ പോസ്റ്റ്‌ ഇഷ്ടപെട്ടങ്കില്‍ ലൈക്‌ ചെയാന്‍ മറക്കരുതേ.......]




ഡെങ്കിപ്പനി (Dengue Fever):
ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കൂ (Dengue ) വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ ശുദ്ധജലത്തിൽ, പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.
ഇനങ്ങൾ
ഡെങ്ഗിപ്പനി മൂന്നുതരം രോഗലക്ഷണങ്ങൾ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവർ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവർ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിൻഡ്രോം-DSS) എന്നിങ്ങനെയാണ് ഡെങ്ഗിപ്പനിയെ തരംതിരിച്ചിട്ടുള്ളത്.
രോഗ വ്യാപനം
ഡെങ്ഗിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

രോഗ ലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോൺ ഫീവർ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇക്കാരണത്താൽ ഈ രോഗത്തിനു 'സാഡിൽ ബാഗ് സിൻഡ്രോം' എന്നും പേരുണ്ട്

രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ

കൊതുകിനെ പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക, റിപ്പലന്റ്സ് ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം.രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്ക്രീനുകൾ, മനുഷ്യർക്ക് ഹാനികരമല്ലാത്ത കൊതുകുതിരികൾ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാർഗങ്ങളാണ്.സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങൾ ഇല്ലാതാക്കുകയും ആണ് ഡെങ്ഗിപ്പനി നിയന്ത്രണത്തിനുള്ള ഏകപോംവഴി. ഉപയോഗശൂന്യമായി വെളിയിൽ കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ പെരുകുവാൻ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകൾ നശിപ്പിക്കുകയാണ് ഫലപ്രദമായ മാർഗം.കീടനാശിനിയുടെ പ്രയോഗം, ധൂപനം (fogging), ജൈവിക നിയന്ത്രണങ്ങൾ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്. ബോധവത്ക്കരണത്തിന് പ്രാധാന്യം നൽകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവർത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികൾ രോഗനിയന്ത്രണത്തിന് മുതൽക്കൂട്ടായിരിക്കും.

രോഗവ്യാപനം കേരളത്തിൽ.

പൂന ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ ഗവേഷകർ കേരളത്തിൽ ഡെങ്ഗി വൈറസുകൾ ഉൾപ്പെടെയുള്ള ആർബോവൈറസുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട് (1973). തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ 1974-ൽ ഈ രോഗം ഒരു പകർച്ചവ്യാധിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതും രോഗാണുക്കളായ ഡെങ്ഗി-2 വൈറസുകളെ വേർതിരിച്ചെടുക്കാൻ സാധിച്ചതും എടുത്തു പറയേ വസ്തുതകളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം വൈറസുകളെ സംബന്ധിച്ച പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ടെങ്കിലും, കേരളത്തിൽ നാമമാത്രമായി മാത്രമേ ഇത്തരം പഠനങ്ങൾക്ക് അവസരമുണ്ടായിട്ടുള്ളൂ. തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിലെ ഗവേഷകർ തെക്കൻ കേരളത്തിൽ ഡെങ്ഗി വൈറസുകളെ സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഈ പഠനത്തിൽ ജപ്പാൻ മസ്തിഷ്ക്കജ്വരം, വെസ്റ്റ് നൈൽ പനി , ചിക്കൻഗുനിയ, ഡെങ്ഗി-2 വൈറസുകൾ മനുഷ്യരിൽനിന്നും വേർതിരിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മലമ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യരോഗങ്ങൾ അനേകം പേരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും ഡെങ്ഗിപ്പനി അടുത്ത കാലം വരെ ഒരു വലിയ ഭീഷണിയായിരുന്നില്ല. 1997-ൽ കോട്ടയം ജില്ലയിൽ 14 പേർക്ക് ഡെങ്ഗിപ്പനി ബാധിച്ചതും 4 പേർ മരിക്കാനിടയായതും ഈ രോഗം കേരളത്തിൽ ചുവടുറപ്പിച്ചതിന്റെ തെളിവാണ്. 1998-ൽ കോട്ടയം ജില്ലയിൽ, കഠിനമായ പനി, അസഹ്യമായ തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികളുടെ രക്തം ശേഖരിച്ച് പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ പരിശോധിച്ചപ്പോൾ ഇവരിൽ 57.2 ശ.മാ. പേർക്ക് ഡെങ്ഗിപ്പനിയാണെന്ന് സ്ഥിരീകരിക്കുവാൻ കഴിഞ്ഞു. രോഗാണുവാഹകരായ കൊതുകുകളും രോഗാണുക്കളായ വൈറസുകളും 1997 വരെ കേരളത്തിൽ നിശ്ശബ്ദമായി മറ്റൊരു പടയൊരുക്കത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് വേണം കരുതാൻ. ഏറ്റവും അനുയോജ്യമായ സാഹചര്യം സംജാതമായതോടെ 2003-ൽ ഈ രോഗം കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപിക്കുകയും 1560 പേരെ രോഗബാധിതരാക്കുകയും 35 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു (2003 ജൂല. 21 വരെ ലഭിച്ച റിപ്പോർട്ട്).



FaceBook Viewers Please